തൃപ്രയാർ: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നാട്ടിക ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഐക്യദാർഢ്യസദസ് സംഘടിപ്പിച്ചു. ഏരിയാ സെക്രട്ടറി മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് രാജിഷ ശിവജി അദ്ധ്യക്ഷത വഹിച്ചു. വസന്ത മഹേശ്വരൻ, കെ.ബി. സുധ, ബീന അജയഘോഷ്, ഷൈലജ ജയലാൽഎന്നിവർ സംസാരിച്ചു.