obituary

ചാവക്കാട്: പഞ്ചറായ ടയർ മാറ്റുന്നതിനിടെ ബൈക്കിടിച്ച് ചാവക്കാട് സ്വദേശിയായ ഡ്രൈവർ മരിച്ചു. ബ്ലാങ്ങാട് ബീച്ച് സിദ്ദീഖ് പള്ളിക്കടുത്തുള്ള കോളനിയിൽ താമസിക്കുന്ന അമ്പലത്തുവീട്ടിൽ നിഷാദാണ് (38) ഉഡുപ്പിയിലുണ്ടായ അപകടത്തിൽ മരിച്ചത്. ചാവക്കാട്‌ പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന ബാബുരാജ് ബസ്സിലെ ഡ്രൈവറായിരുന്ന നിഷാദ് ഇപ്പോൾ ബ്ലാങ്ങാട് ബി ഫോർ യു മത്സ്യക്കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.