കൊടുങ്ങല്ലൂർ: നഗരസഭ നാലാംവാർഡിൽ വിജയിച്ച കൗൺസിലർ സുമേഷിനു ദളവ ക്ലബ് അനുമോദിച്ചു. ചന്തപ്പുര ദളാവക്കുളം പാർക്ക് പരിസരത്ത് ക്ലബ് പ്രസിഡന്റ് റഹീം പള്ളത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദനചടങ്ങ് അഡ്വ. അബ്ദുൽ കാദർ കണ്ണേഴത്ത് ഉദ്ഘാടനം ചെയ്തു. സിദ്ധീക്ക് കടമ്പോട്ട് കൗൺസിലറെ പൊന്നാട അണിയിച്ചു. അബ്ദുൽ നാസർ പുന്നിലത്ത് മൊമെന്റോനൽകി. പ്രദീപ് പോളക്കുളത്ത്, ഷമീർ പടിയത്ത്, രണേഷ്, ഫിസിക്കൽ ട്രൈനർ ഫിറോസ് തുടങ്ങിയവർ സംസാരിച്ചു. പ്രഭാതസവാരിക്കാർക്ക് കേക്ക് നൽകി ക്രിസ്മസ് ആഘോഷം നടത്തി.