arest-photo
അറസ്റ്റിലായസുജിത്ത്,അക്ഷയ്.

കൊടകര: ബി.ജെ.പി പ്രവർത്തകരായ വട്ടേക്കാട് പനങ്ങാടൻ വത്സന്റെ മകൻ വിവേക്, മഠത്തിക്കാടൻ സജീവന്റെ മകൻ അഭിഷേക് എന്നിവരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ കൊടകര പൊലീസ് അറസ്റ്റുചെയ്തു. വട്ടേക്കാട് സ്വദേശികളായ കല്ലിങ്ങപ്പുറം സുജിത്ത് (24), മഠത്തിൽ അക്ഷയ് (25) എന്നിവരെയാണ് ഇൻസ്‌പെക്ടർ ജയേഷ് ബാലന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇരുവരും സി.പി.എം പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡുചെയ്തു. വട്ടേക്കാട് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കുത്തേറ്റവരും പ്രതികളും വധശ്രമക്കേസിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐ. സോജൻ, എ.എസ്.ഐമാരായ റെജിമോൻ, വിനോദ്, സി.പി.ഒമാരായ, റെനീഷ്, അനീഷ് എന്നിവരും ഉണ്ടായിരുന്നു. .