 
ചാവക്കാട്: ചാവക്കാട് മുതൽ തളിക്കുളം വരെയുള്ള എൻ.എച്ച് 66 റോഡ് ടാറിംഗ് ജോലിക്കിടെ ടാങ്കർലോറിയിൽ നിന്ന് ടാർ ലീക്കായി ചേറ്റുവ കടവ് വഴിയോര വിശ്രമ കേന്ദ്രത്തിനുസമീപം ഉള്ള പൊതുകിണറിലേക്ക് ടാർ ഒഴികി കിണർ പൂർണമായും മലിനമായി കിടക്കുകയാണ്.ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്തിലെ രൂക്ഷമായി കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലയായ ചേറ്റുവ പടന്ന,ഫിഷറീസ് കോളനി എന്നിവിടങ്ങളിലെ കുടുംബങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി ചേറ്റുവ മഹാത്മ ബ്രദേഴ്സ് ക്ലബ്ബും,ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് നവകേരളം മിഷൻ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്തിയാക്കി പൊതുജനങ്ങൾക്ക് സമർപ്പിച്ച കിണറാണ് ടാർ മൂടി മലിനമായത്.ഏകദേശം അമ്പത് വർഷത്തെ പഴക്കമുണ്ട് ഈ കിണറിന്.കടുത്ത വേനലിലും വെള്ളം സുലഭമായി ലഭിക്കുന്ന ഈ കിണർ എത്രയും പെട്ടെന്ന് പൊതുജനങ്ങൾക്ക് ഉപയോഗത്തിന് സജ്ജമാക്കി നൽകണമെന്ന് ചേറ്റുവ മഹാത്മ ബ്രദേഴ്സ് ക്ലബ്ബ് ജനറൽ സെക്രട്ടറി ലത്തീഫ് കെട്ടുമ്മൽ,മറ്റ് കബ്ബ് അംഗങ്ങളും ആവശ്യപ്പെട്ടു.
അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയില്ല
പലതവണ എൻ.എച്ച് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഒരു നടപടിയും ഇത് വരെയും ഉണ്ടായില്ല.ഈ വിവരങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി,പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്കും ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകി.