guruvayur

ഗുരുവായൂർ: മണ്ഡലകാല സമാപനത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ കളഭാട്ടം നടന്നു. കോഴിക്കോട് സാമൂതിരിയുടെ വകയായിരുന്നു കളഭാട്ടം. പന്തീരടി പൂജയ്ക്ക് ശേഷം കീഴ്ശാന്തിമാർ ചേർന്ന് പ്രത്യേകം തയ്യാറാക്കിയ കളഭക്കൂട്ട് നാലമ്പലത്തിനകത്തേക്ക് എഴുന്നള്ളിച്ച് സ്വർണ്ണകുംഭത്തിൽ നിറച്ചു. തുടർന്ന് കലശപൂജക്ക് ശേഷം തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് അഭിഷേകം ചെയ്തു. ഞായറാഴ്ച പുലർച്ചെവരെ വിഗ്രഹം കളഭത്തിലാറാടി നിന്നു. പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരുടെവക ചുറ്റുവിളക്കും നടന്നു. ഭക്തർക്ക് നാലമ്പലത്തിൽ പ്രവേശനം ഉണ്ടായിരുന്നില്ല. വെർച്വൽ ക്യൂ വഴി എത്തിയ ഭക്തർ നാലമ്പല പ്രവേശനകവാടത്തിൽനിന്ന് ദർശനം നടത്തി. വഴിപാടുകാരനായ സാമൂതിരിക്കും നിയന്ത്രണങ്ങൾ മൂലം ചടങ്ങിൽ പങ്കെടുക്കാനായില്ല.