ഗുരുവായൂർ: തിരുവെങ്കിടം പ്രദേശത്തുനിന്നുള്ള നഗരസഭ കൗൺസിലർമാരായ സുബിത സുധീർ, വി.കെ.സുജിത്, കെ.പി. ഉദയൻ, ദേവിക ദിലീപ് എന്നിവർക്ക് ബ്രദേഴ്സ് ക്ലബ് സ്വീകരണം നൽകി. ജംഗ്ഷനിൽ സ്ഥാപിച്ച കോൺവെക്‌സ് മിറർ ടെമ്പിൾ സി.ഐ. എസ്. പ്രേമാനന്ദകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ചന്ദ്രൻ ചങ്കത്ത് അദ്ധ്യക്ഷത വഹിച്ചു. അഭിലാഷ് വി. ചന്ദ്രൻ, ഷൈലജ ദേവൻ, ശ്രീദേവി ബാലൻ, പി.ഐ. ലാസർ, കെ.ടി. സഹദേവൻ, രവികുമാർ കാഞ്ഞുള്ളി, ബാലൻ വാറനാട്ട്, സി.ഡി. ജോൺസൺ, ശശി വാറനാട്ട്, നന്ദൻ ചങ്കത്ത് എന്നിവർ സംസാരിച്ചു.