viyyoor
വിയ്യൂർ അതീവ സുരക്ഷാ ജയിൽ ക്ഷേമ ദിനാഘോഷം ജയിൽ മധ്യമേഖല ഡി .ഐ .ജി കെ. സാം തങ്കയ്യൻ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ക്ഷേമദിനാഘോഷം ജയിൽ മധ്യമേഖല ഡി.ഐ.ജി കെ. സാം തങ്കയ്യൻ ഉദ്ഘാടനം ചെയ്തു. അതീവ സുരക്ഷാ ജയിലിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ രാജശ്രീ ഗോപൻ അദ്ധ്യക്ഷത വഹിച്ചു. ജയിൽ അന്തേവാസികളുടെ മാനസികോല്ലാസത്തിനും അവരുടെ കലാ കായികപരമായ കഴിവുകളെ പരിപോഷിപ്പിച്ച് സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി തീർക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജയിൽ ക്ഷേമദിനാഘോഷം സംഘടിപ്പിച്ചത്. വിശിഷ്ടാതിഥി ചലച്ചിത്ര സംവിധായാകൻ ഒമർ ലുലു വിവിധ മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അതീവ സുരക്ഷ ജയിൽ സൂപ്രണ്ട് സുനിൽകുമാർ .ബി, വെൽഫയർ ഓഫീസർ ധന്യ .എ, വനിതാ ജയിൽ സൂപ്രണ്ട് ടി .ജെ ജയ, സബ് ജയിൽ സൂപ്രണ്ട് ഉദയകുമാർ .വി, ജില്ലാ ജയിൽ സൂപ്രണ്ട് സാജൻ .ആർ തുടങ്ങിയവർ പങ്കെടുത്തു.