ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ദേശപൊങ്കാല നടന്നു. ക്ഷേത്രം മേൽശാന്തി കണ്ടീരത്ത് ഭാസ്‌കരൻ നമ്പൂതിരി പൊങ്കാല നിവേദ്യത്തിന് തുടക്കംകുറിച്ചു. കീഴ്ശാന്തി ശിവകരൻ നമ്പൂതിരി സഹകാർമ്മികനായി. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നിറപറ സമർപ്പിച്ചു. ക്ഷേത്രം ഭാരവാഹികളായ ശശി വാറണാട്ട്, പ്രഭാകരൻ മണ്ണൂർ,ബാലൻ വാറനാട്ട്, എ. വിനോദ്കുമാർ എന്നിവർ നേതൃത്വം നൽകി. ചുറ്റുവിളക്ക്, നിറമാല, കേളി, തായമ്പക, ദീപകാഴ്ച, വിശേഷാൽ പാന, താലപ്പൊലി എഴുന്നള്ളിപ്പ് എന്നിവയുമുണ്ടായി.