ചാലക്കുടി: കൂടപ്പുഴയിൽ ബി.ഡി.ജെ.എസിന്റെ കൊടിമരം നശിപ്പിച്ചതിൽ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് അനിൽ തോട്ടവീഥി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ പ്രസിഡന്റ് സി.എസ്.സത്യൻ, എ.ടി. ബാബു, ബാബു തുമ്പരത്തി, രാജേഷ് കങ്ങാടൻ തുടങ്ങിയവർ സംസാരിച്ചു.