നന്തിപുലം: കിഴക്കേ കുമരഞ്ചിറ ഭഗവതിക്ഷേത്രത്തിലെ പത്താമുദയ ഉത്സവം ആഘോഷിച്ചു. പയ്യൂർക്കാവ് ഭഗവതി ക്ഷേത്രം , വാസുപുരം കോതേങ്കലത്ത് കാരണവ ക്ഷേത്രം എന്നിവിടങ്ങളിൽനിന്നും കുമരഞ്ചിറയിലേക്ക് എഴുന്നള്ളിപ്പുണ്ടായിരുന്നു. ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി അഴകത്ത് ത്രിവിക്രമൻ നമ്പൂതിരി, മേൽശാന്തി മൂർക്കനാട്ട്മനയ്ക്കൽ ദാമോദരൻനമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും നേതൃത്വം നൽകി.എടക്കളത്തൂർ അർജുനൻ ഭഗവതിയുടെ തിടമ്പേറ്റി.