 
കണ്ടാണശേരി: കണ്ടാണശേരി എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ ഗുരുപ്രസാദം വനിതാ സ്വയംസഹായസംഘം പ്രവർത്തകർ, ആരംഭിക്കുന്ന സ്വയംതൊഴിൽ സംരംഭത്തിന്റെ ഉദ്ഘാടനം ശാഖാ പ്രസിഡന്റ് അനിൽ മൂത്തേടത്ത്, സെക്രട്ടറി ഷനോദ് കളത്തിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. ആദ്യവില്പന വനിതാകമ്മിറ്റി അംഗം സിന്ധു വിജയൻ കാട്ടിശേരിയിൽനിന്നും ശാഖാ എക്സി.കമ്മിറ്റി അംഗം ഉണ്ണിക്കൃഷ്ണൻ കരുമത്തിൽ ഏറ്റുവാങ്ങി.എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സിജോ വെട്ടത്ത്, കുന്നംകുളം യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി റെഹിൻ കാണിയത്ത് , വൈസ് പ്രസിഡന്റ് രഘു കാണിയത്ത് എന്നിവർ സംസാരിച്ചു.