ചാലക്കുടി: ലോക്ക് ഡൗണിൽ അടച്ചിട്ട മലക്കപ്പാറ ചെക്ക് പോസ്റ്റ് തുറക്കും. ചെക്ക് പോസ്റ്റ് തുറന്നുകൊടുത്ത് ഗതാഗതം പുന:സ്ഥാപിക്കണമെന്ന് ജില്ലാ വികസനയോഗത്തിൽ ബി. ഡി. ദേവസി എം.എൽ.എ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ജില്ലാ കളക്ടർ അടിയന്തരമായി വിഷയത്തിൽ ഇടപെടുകയും ചെക്കുപോസ്റ്റ് തുറന്നുകൊടുക്കുന്നതിനു നടപടി സ്വീകരിക്കുകയുമായിരുന്നു. അന്തർസംസ്ഥാന ടുറിസം പാതയായ ചാലക്കുടി ആനമല റോഡിലെ മലക്കപ്പാറ ചെക്ക്‌പോസ്റ്റ് അടച്ചുള്ള ഗതാഗത നിയന്ത്രണം, ആദിവാസികൾക്കും തോട്ടം തൊഴിലാളികളും ഉൾപ്പടെയുള്ള നാട്ടുകാർക്കും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പു സമയത്തു ഇളവുകൾ നൽകിയിരുന്നെങ്കിലും വീണ്ടും ചെക്ക് പോസ്റ്റ് അടച്ചിടുകയായിരുന്നു.