 
കയ്പമംഗലം: എ.പി.ജെ. അബ്ദുൽകലാം റോഡ് നിവാസി കൂട്ടായ്മ ജനപ്രതിനിധികൾക്ക് സ്വീകരണവും ക്രിസ്മസ്, ന്യൂ ഇയർ മധുരവിതരണവും നടത്തി. മതിലകം ബ്ലോക്ക് പഞ്ചായത്തംഗം സി.എസ്.സലീഷിനും കയ്പമംഗലം പഞ്ചായത്ത് 14-ാം വാർഡംഗം ഷെമീറിനും മെമന്റോ നൽകി സ്വീകരിച്ചു. കൂട്ടായ്മ സെക്രട്ടറി സത്യൻ അദ്ധ്യക്ഷത വഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഷംസുദ്ദീൻ , വൈസ് പ്രസിഡന്റ് അക്ബർ, അങ്കണവാടി അദ്ധ്യാപിക ഗീത, ആശാവർക്കർ ഷൈല, കരീം, അബ്ബാസ്, കൂട്ടായ്മ ട്രഷറർ നസീർ എന്നിവർ സംസാരിച്ചു.