പാലിയേക്കര: ന്യൂഡെൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യം അറിയിച്ച് കിസാൻ ജനതാ പ്രവർത്തകർ പാലിയേക്കര ടോൾ ബൂത്ത് ഉപരോധിച്ചു. കിസാൻജനത സംസ്ഥാന പ്രസിഡന്റ് സുഗതൻ മാല്യങ്കര ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ തൈവളപ്പിൽ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിണ്ടന്റ് അഡ്വ. മനോജ് ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. പ്രസാദ് തൊഴേലി, സുരേഷ് കൊഴുപുള്ളി, ഫ്രാൻസിസ് മുരിങ്ങത്തേരി, നാരായണൻ കുട്ടി, അഡ്വ.അഫ്‌സൽ, വിജയൻ വരാക്കര എന്നിവർ പ്രസംഗിച്ചു.