 
തൃശൂർ: എസ്.എൻ.ഡി.പി വള്ളിശ്ശേരി ശാഖയിലെ പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു . എസ്.എൻ.ഡി.പി യൂണിയൻ കൗൺസിലർ സുഭാഷ് തേങ്ങാമൂച്ചി പൊതുയോഗം ഉദ്ഘാടനം ചെയ്തു. ബാലൻ കറുത്തേടത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പിയൂണിയൻ കൗൺസിലർ ബിജു മണപ്പെട്ടി, ഗോപി കൈലാത്തുവളപ്പിൽ എന്നിവർ സംസാരിച്ചു.വള്ളിശ്ശേരി ശാഖായോഗം പ്രസിഡന്റായി പി.ഡി സുരേഷ് ബാബുവിനെയും വൈസ് പ്രസിഡന്റായി ശ്രീജിത്ത് പുളിങ്കുഴി സെക്രട്ടറിയായി ശ്രീധരൻ പോട്ടയിലെനെയും തിരഞ്ഞെടുത്തു.