ഗുരുവായൂർ: ശ്രീകൃഷ്ണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന സപ്തദിന സ്പെഷ്യൽ വെർച്വൽ ക്യാമ്പ് അവസാനിച്ചു. സമാപനസമ്മേളനം ഡോ കവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ലൗലി എം ആർ അദ്ധ്യക്ഷത വഹിച്ചു.ഐ.ക്യു.എ.സി കോ ഓർഡിനേറ്ററായ ഡോ. വിജോയ് പി എസ് ബെസ്റ്റ് വളണ്ടീയേഴ്‌സിനെ പ്രഖ്യാപിച്ചു. പ്രതികൂല സാഹചര്യത്തിലും 100 വളണ്ടീയർമാർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആയിരിത്തിൽ പരം വീടുകളിൽ കൊവിഡ് സർവ്വേ നടത്തിയത് ശ്രദ്ധേയമായി. കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തെ അടിവരയിടുന്ന സർവേ ഫലമാണ് ലഭിച്ചത്. സർവ്വേയിൽ പങ്കെടുത്തവരിൽ 67.8%പേർക്കും കൊവിഡ് കാലത്ത് ജോലി നഷ്ടംപെട്ടപ്പോൾ 5%ശതമാനം പേർക്ക് മാത്രമാണ് പുതിയ ജോലികൾ ലഭിച്ചത്.ചടങ്ങിൽ , പ്രോഗ്രാം ഓഫീസേഴസായ അമൃത ടി.വി,ഡോ മിഥുൻ കെ എസ് എന്നിവർ സംസാരിച്ചു.