
പാവറട്ടി: മുല്ലശേരി മേഖലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി സംഘാടകനും പൊതുപ്രവർത്തകനുമായിരുന്ന ചാത്തേങ്ങാട്ടിൽ സി.എ.എസ്. ഉണ്ണി (91) നിര്യാതനായി. ഭാര്യ: മായ. മക്കൾ: ജയറാം, ജയലക്ഷ്മി. മരുമക്കൾ: വിനീത, മധു. ആദ്യകാലഘട്ടത്തിൽ ഈ മേഖലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായകപങ്ക് വഹിച്ചു. സി. എച്ച്. കണാരൻ, അഴീക്കോടൻ രാഘവൻ, ഇമ്പിച്ചിബാവ, ബേബി ജോൺ, സി.കെ. കുമാരൻ, പി.സി. ജോസഫ്, കെ.കെ.മുഹമ്മദാലി പാടൂർ തുടങ്ങി നിരവധി നേതാക്കൾക്ക് പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി സ്വന്തം വീട് ഒളിത്താവളമാക്കി നൽകിയിട്ടുണ്ട്.