abhijith

കുന്നംകുളം: കാസർകോട് സുള്ളിയിൽ നിന്നുള്ള യാത്രക്കിടയിൽ പെരുമ്പിലാവിന് സമീപം വട്ടമ്മാവിൽ വെച്ച് ബൈക്ക് നിയന്ത്രണംവിട്ട് കാനയിലേക്ക് മറിഞ്ഞ് കോട്ടയം സ്വദേശി മരിച്ചു. കോട്ടയം അമലഗിരി മനുശേരി വീട്ടിൽ ജോണിയുടെ മകൻ അഭിജിത്താണ് (21) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോട്ടയം വിഷ്ണുവിലാസം രാജഷിന്റെ മകൻ വൈഷ്ണവിനെ (22) പരിക്കുകളോടെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യുതി പോസ്റ്റുകളിൽ താഴ്ന്ന് നിന്നിരുന്ന കേബിൾ കഴുത്തിൽ കുടുങ്ങി. എതിരെ വന്ന കാർ യാത്രക്കാരനാണ് അപകടം കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്നംകുളം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.