തൃശൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136-ാം ജന്മദിനം ഇന്ന് വിപുലമായ ചടങ്ങുകളോടെ ജില്ലയിൽ ആഘോഷിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് അറിയിച്ചു. ഡി.സി.സി ഓഫീസിൽ രാവിലെ 9ന് പതാക ഉയർത്തി ജന്മദിന സമ്മേളനത്തിൽ കേക്ക് മുറിക്കും. അതോടൊപ്പം ജില്ലയിലെ എല്ലാ ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലങ്ങളിലും പതാക ഉയർത്തലും, ജന്മദിന സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്നും എം.പി. വിൻസെന്റ് അറിയിച്ചു.