 
കൊടുങ്ങല്ലൂർ: തൊഴിലാളിക്ക് കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം ലഭിച്ചു. മേത്തല ആനാപ്പുഴ പാലിയം തുരുത്ത് സ്വദേശി വാലിപറമ്പിൽ താജേഷിനാണ് ശനിയാഴ്ച നടന്ന കാരുണ്യ ഭാഗ്യക്കുറിയുടെ 479-ാം നുക്കെടുപ്പിൽ ഒന്നാം സമ്മാനമായ കെ എൻ 15775I എന്ന ടിക്കറ്റിന് 80 ലക്ഷം ലഭിച്ചത്. ലോട്ടറി വില്പനക്കാരനായ ഭാര്യയുടെ ഇളയച്ഛൻ സുരേന്ദ്രനിൽ നിന്നും ശനിയാഴ്ച രാവിലെയാണ് ടിക്കറ്റ് എടുത്തത്. വെൽഡർ തൊഴിലാളിയായ താജേഷ് കാല പഴക്കമുള്ളതും ജീർണ്ണാവസ്ഥയിലുമായ വീട്ടിലാണ് താമസിക്കന്നത്.പുതിയ വീട് പണിയണമെന്നും കടങ്ങൾ വീട്ടണമെന്നുമാണ് ആഗ്രഹമെന്നും താജേഷ് പറഞ്ഞു. അഛൻ ബാലനും അമ്മ വിനോദിനിയും ഭാര്യ രതിയും രണ്ട് മക്കളുമാണ് താജേഷിന്റെ കുടുംബം.