 
മാള: പാലക്കാട് ജില്ലയിൽ മരുമകനെ കൊലപ്പെടുത്തിയ സംഭവം പുരോഗമന ചിന്തകളെ പിറകോട്ടടിപ്പിക്കുന്നതും സാംസ്കാരിക കേരളത്തെ ലജ്ജിപ്പിക്കുന്നതുമാണെന്ന് കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട് അഭിപ്രായപ്പെട്ടു. ഇതിനെതിരെ സമൂഹമന:സാക്ഷി ഒന്നിക്കണം. മാള യൂണിയൻ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാള പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഉഷാ ബാലനെ ആദരിച്ചു. എ.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. സുരേന്ദ്രൻ, പി. എസ്. മനോജ്, കെ.വി. സുബ്രൻ, എം.സി.വിനയൻ, എം.എ. ദാസൻ എന്നിവർ സംസാരിച്ചു.