കയ്പമംഗലം: തായ്‌നഗർ തറയിൽ ശ്രീ മുത്തപ്പൻ വിഷ്ണുമായ ദേവീക്ഷേത്രത്തിൽ ഉത്സവപൊതുയോഗം നടന്നു. ക്ഷേത്രം പ്രസിഡന്റ് ക്യാപ്ടൻ ടി.കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാധാകൃഷ്ണൻ തറയിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഖജാൻജി ടി.കെ. രാജൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ഈ വർഷത്തെ ഉത്സവം പൂജാദി ചടങ്ങുകൾ മാത്രമായി നടത്തുവാനും കളം,ഗുരുതി എന്നീ വഴി പാടുകളുള്ളവർക്ക് ഓഫീസിൽ രസീതാക്കി നടയിൽ വെച്ച് പ്രാർത്ഥിക്കാമെന്നും മറ്റ് വഴിപാടുകൾ നേരിട്ട് നടത്താമെന്നും, തന്ത്രി അനുവാദത്തോടെ നടയിൽ പറയും നടത്താമെന്നും തീരുമാനിച്ചു. വൈസ് പ്രസിഡന്റ് വാസു തറയിൽ,ടി.എം. ഹേമചന്ദ്രൻ എന്നിവർ സംസാരിച്ചു.