കയ്പമംഗലം: കെട്ടിടനിർമ്മാണത്തിനിടയിൽ 11 കെ.വി. ലൈനിൽനിന്നും ഷോക്കേറ്റു ശരീരം തളർന്ന പെരിഞ്ഞനം സ്വദേശി തോട്ടത്തിൽ മധുവിന് ഉപജീവനത്തിനായി ലോട്ടറി വ്യാപാരം ചെയ്യുന്നതിന് പെരിഞ്ഞനം ലയൺസ് ക്ലബും മണപ്പുറം ഫൗണ്ടേഷനും ചേർന്നു ഇലക്ട്രിക്കൽ മുച്ചക്രവാഹനം നൽകി. ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണർ സുഷമാ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് പി.കെ. കബീർ അദ്ധ്യക്ഷത വഹിച്ചു. മണപ്പുറം ഫണ്ടേഷൻ ഡയറക്ടർ കെ.എം. അഷറഫ്,കെ.കെ. ഗോപിനാഥൻ, പി. പവിത്രൻ, വേണു ഗോകുൽദാസ്, കെ.കെ. ബാബുരാജൻ, ഭവ്യ ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു