തൃപ്രയാർ: ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് വാർഷികയോഗം നടത്തി. തൃപ്രയാർ എക്സ്. സർവീസ് ലീഗ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.ജി. നായർ അദ്ധ്യക്ഷത വഹിച്ചു. സുനിൽ പാറമ്പിൽ, പ്രേംലാൽ വലപ്പാട്, ബഷീർ എം.കെ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.ജി. നായർ (പ്രസിഡന്റ്), സുനിൽ പാറമ്പിൽ (സെക്രട്ടറി), ബഷീർ.എം.കെ (ട്രഷറർ), പ്രേംലാൽ വലപ്പാട് (കൺവീനർ), ജില്ലാ പ്രതിനിധിയായി ടി.യു സുഭാഷ് ചന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ കൺവീനർ ഷാജു മാങ്കുഴി വരണാധികാരിയായിരുന്നു.