തൃശൂർ: ഹിന്ദു ഐക്യവേദി തൃശൂർ താലൂക്ക് പഠന ശിബിരം അയ്യന്തോൾ സരസ്വതി വിദ്യാനികേതൻ സ്കൂളിൽ വെച്ചു നടന്നു. താലൂക്ക് പ്രസിഡന്റ് പി പി അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനവും ആമുഖ പ്രഭാഷണവും സംസ്ഥാന സെക്രട്ടറി കെ പി സുരേഷ് നടത്തി. സംസ്ഥാന സെക്രട്ടറിമാരായ പി സുധാകരൻ, അഡ്വ രമേശ്‌ കൂട്ടാല, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സമിതി അംഗം സുനിൽ മടവാക്കര തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു.ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് രാജൻ കുറ്റുമുക്ക്, വി മുരളീധരൻ, സംഘടന സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, സെക്രട്ടറി ഹരി മുള്ളൂർ, കമ്മിറ്റി അംഗം സുനിൽ ആറാട്ടുപുഴ, താലൂക്ക് ജനറൽ സെക്രട്ടറി പി വി മണികണ്ഠൻ, സംഘടന സെക്രട്ടറി മണി വ്യാസപീഠം ,ട്രെഷരാർ കിഷോർ, താലൂക്ക് ജനറൽ സെക്രട്ടറി അജയൻ പി വി സ്വാഗതവും, സഹ സംഘടന സെക്രട്ടറി വിനീഷ് ചിറക്കേക്കോട് തുടങ്ങിയവർ സംസാരിച്ചു.