ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്ത് ഒമ്പതാംവാർഡിൽ കുടിവെള്ളക്ഷാമം രൂക്ഷം. വാർഡ് മെമ്പർ സെമീറ ഷെരീഫും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത്. നൂറുകണക്കിന് ആളുകൾ താമസിക്കുന്ന അഴിമുഖം,കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിസരം,റഹ്മാനിയ ജുമാഅത്ത് പള്ളി പരിസരം എന്നിവിടങ്ങളിൽ വെള്ളംകിട്ടാതെ ജനങ്ങൾ ദുരിതത്തിലാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ബീരു പള്ളത്ത്,പി.ബി. ഷാബിർ,സി.ബി.ഹരിദാസ്,പി.എം.നൗഷാദ്,മുഹമ്മദ് റാഫി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.