sndp
വനിതാസംഘം ഭാരവാഹികൾ

കുന്ദംകുളം: എസ്.എൻ.ഡി.പി യോഗം കുന്ദംകളം യൂണിയൻ പോർക്കുളം ഈസ്റ്റ് ശാഖ 5560 വിശേഷാൽ പൊതുയോഗവും വനിതാസംഘം യൂണിറ്റ് രൂപീകരണവും നടന്നു. യൂണിയൻ സെക്രട്ടറി പി.കെ. മോഹനന്റെ വസതിയിൽ ചേർന്ന പൊതുയോഗത്തിൽ ശാഖാ പ്രസിഡന്റ് കെ.എ. മാധവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ. രഘുനാഥൻ ഉദ്‌ഘാടനം ചെയ്തു. വനിതാസംഘം രൂപീകരണത്തിന് യൂണിയൻ പ്രസിഡന്റ് ഡോ. ലളിതഗോപിനാഥ്, സെക്രട്ടറി സുധ വിജയൻ, വൈസ് പ്രസിഡന്റ് പ്രീതി സജീവ്, കമ്മിറ്റി അംഗങ്ങളായ ദിവ്യ,ഹർഷ,രജിത എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റായി ജെസി വിശാന്ത്, വൈസ് പ്രസിഡന്റ് ജയ ബാബു, സെക്രട്ടറി മല്ലിക, ഖജാൻജി കൃഷ്ണ എന്നിവരെ തിരഞ്ഞടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എം. സുകുമാരൻ, കെ.കെ.ചന്ദ്രൻ എന്നിവർ അറിയിച്ചു. ശാഖാ സെക്രട്ടറി പത്മജ മോഹനൻ സ്വാഗതവും മല്ലിക ശ്രീനിവാസൻ നന്ദിയും പറഞ്ഞു.