ചാലക്കുടി: തുമ്പൂർമുഴി ഉദ്യാനത്തിന് സമീപം റോഡിനു കുറുകെ മ്ലാവ് ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. വെറ്റിലപ്പാറ സ്വദേശി പാറയ്ക്ക ബേബി (62), ഭാര്യ കത്രീന (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ കത്രീനയെ പിന്നീട് കറുകുറ്റി ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു അപകടം.
തുമ്പാക്കോടുള്ള മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെ മ്ലാവ് സ്‌കൂട്ടറിൽ ഇടിച്ച് വാഹനം റോഡിലേക്ക് മറിയുകയായിരുന്നു.