കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയനിലെ കുഞ്ഞയിനി ശാഖയുടെ 46-ാം വാർഷിക പൊതുയോഗം സുബ്രഹ്മണ്യ ക്ഷേത്ര മണ്ഡപത്തിൽ നടന്നു.ശാഖ പ്രസിഡന്റ് സി.കെ പ്രതാപന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സെക്രട്ടറി ജയലക്ഷ്മി പ്രവർത്തന റിപ്പോർട്ടും വരവ് - ചിലവ് കണക്കുകളും അവതരിപ്പിച്ചു.ശാഖ വരണാധികാരിയായി ഡയറക്ടർ ബോർഡംഗം ഡിൽഷൻ കൊട്ടേക്കാട്ടും തിരഞ്ഞെടുപ്പു നിരീക്ഷകനായി എം.കെ തിലകനും യോഗത്തിൽ പങ്കെടുത്തു. ജയശശീന്ദ്രൻ (പ്രസിഡന്റ്), കമല ശശിധരൻ (വൈസ് പ്രസിഡന്റ്) കെ എസ് സുനിൽകുമാർ (സെക്രട്ടറി) സി വി മോഹൻകാർ (യുണിയൻ കമ്മിറ്റിയംഗം) എക്സിക്യൂട്ടീവ് അംഗങ്ങളായി പി ആർ ജയതിലകൻ, മിനി ജീവാനന്ദ്, കെ.ഡി പ്രദീപ്, എ.ബി ശശിധരൻ, ഒ വി ഉണ്ണിക്കൃഷ്ണൻ, പി പി പ്രജിത്ത്, മിനി അശോകൻ, എന്നീവരെയും തിരഞ്ഞെടുത്തു.ശാഖ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളെയും യോഗത്തിന്റെയും യൂണിയന്റെയും വാർഷിക പൊതുയോഗപ്രതിനിധികളെയും വാർഷിക പൊതുയോഗത്തിൽ നിന്നും തിരഞ്ഞെടുത്തു.