കൊരട്ടി: കോനൂരും ചിറങ്ങരയിലും കൊവിഡ്ബാധിച്ച് മരണമടഞ്ഞവരെ സംസ്‌കരിക്കുന്നതിന് സഹായഹസ്തവുമായി ജനപ്രതിനിധികളും ഡി.വൈ.എഫ്.ഐ പ്രവർത്തകരും രംഗത്ത്. കൊരട്ടി കൈതയിൽ മുകുന്ദൻ (70), കോനൂർ നെല്ലിശേരി അന്തോണിയുടെ മകൻ ജെയിംസ് (50) എന്നിവരുടെ സംസ്‌കാര ചടങ്ങുകളാണ് ജനപ്രതിനികളും യുവജന സംഘടന പ്രവർത്തകരും ചേർന്ന് നടത്തിയത്. കോനൂർ സെന്റ്.ജോസഫ് പള്ളി സെമിത്തേരിയിലായിരുന്നു ജെയിംസിന്റെ സംസ്‌കാരം. മുകുന്റേത് ചാലക്കുടി നഗരസഭാ ക്രിമറ്റോറിയത്തിലും. പഞ്ചായത്തംഗം അഡ്വ.കെ.ആർ.സുമേഷിന്റെ നേതൃത്വത്തിലായിരുന്നു ഇരുസ്ഥലങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരം നടത്തിയത്. പഞ്ചായത്ത് അംഗങ്ങളായ ലിജോ ജോസ്, പി.എസ്. സുമേഷ്, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മണികണ്ഠൻ,കെ.എൻ. അനീഷ് രാജൻ, സിന്റോ ആന്റണി, ജയൻ ജോൺസൻ, അജിത്ത് ലോനപ്പൻ തുടങ്ങിയവരാണ് സേവനത്തിന് അണിനിരന്ന മറ്റുപ്രവർത്തകർ.