 
വാടാനപ്പിളളി: പുതുക്കുളം ശ്രീബാലശാസ്താ ക്ഷേത്രത്തിനകത്തെ ഭണ്ഡാരം തകർത്തു മോഷണം നടത്തിയ കേസിൽ പെരിങ്ങോട്ടുകര അറക്കവീട്ടിൽ ഷിബുവിനെ (40) അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം രാത്രി 1 മണിയോടെയാണ് ക്ഷേത്രപരിസരത്ത് ആരെയോ സംശയാസ്പദമായ രീതിയിൽ കണ്ടത്. പട്രോളിംഗ് നടത്തുകയായിരുന്ന വാടാനപ്പിള്ളി പൊലീസ് വിവരമറിഞ്ഞെത്തിയപ്പോൾ പ്രതി രക്ഷപെടാൻ ശ്രമിച്ചു. ഓടിച്ചിട്ട് പിടികൂടാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവിന്റെ കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സീനിയർ സിവിൽ പൊലീസ് ഓഫീസർ അൻവറുദീൻ, സി.പി.ഒമാരായ മഹേഷ്, നിധീഷ്, ശ്രീനു എസ് കുമാർ, സാലിഹ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. വലപ്പാട്, അന്തിക്കാട്, മതിലകം, തൃശൂർ ഈസ്റ്റ്, വെസ്റ്റ് എന്നീ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകളുണ്ട്.