കൊടുങ്ങല്ലൂർ: സർക്കാർ നിയമം മൂലം നിരോധിച്ച കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും വീഡിയോകളും അശ്ലീലസൈറ്റുകളിൽ തിരയുന്നവരുടെയും കാണുന്നവരുടെയും വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിൽ നാല് വീടുകളിലാണ് റെയ്ഡ് നടത്തിയത്. ഇവരുടെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്നുമാസം മുമ്പും ഇത്തരം സൈറ്റുകൾ സന്ദർശിക്കുന്നവർക്കെതിരെ റെയ്ഡ് നടത്തി കേസെടുത്തിരുന്നു.