 
ചേലക്കര: കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ചേലക്കര മേപ്പാടം പാറക്കൽപീടികയിൽ ആഷിക്കിനെ (30) പഴയന്നൂരിലെ ബന്ധുവീട്ടിൽനിന്ന് പൊലീസ് അറസ്റ്റുചെയ്തു. കുട്ടികളുടെ നഗ്നദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിലും വെബ് സൈറ്റുകളിലും പ്രചരിപ്പിക്കുന്നവരെ പിടികൂടാൻ ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ചേലക്കര സി.ഐ. ഇ. ബാലകൃഷ്ണൻ, പഴയന്നൂർ സി.ഐ ജെ.നിസാമുദ്ദീൻ, എസ്.ഐ ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.