
പെരിങ്ങോട്ടുകര: സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എൻ.സി. ശങ്കരന്റെ ഭാര്യ നെല്ലിപ്പറമ്പിൽ ദേവയാനി (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. 1940മുതൽ 1950 വരെയുള്ള കാലത്ത് ചെത്ത് തൊഴിലാളി യൂണിയൻ പോരാട്ടങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. യൂണിയൻ നിരോധിച്ച സമയത്ത് പൊലീസിന്റെ മർദനവും ഭീഷണിയും സഹിച്ച് ധീരമായി പോരാടിയ വനിതയായിരുന്നു. മക്കൾ: അശോകൻ, ജയരാജൻ, ഭരതൻ, ഭഗവത്‌സിംഗ്,സിദ്ധാർത്ഥൻ, നയന. മരുമക്കൾ: ശ്യാമള, നിർമ്മല, വിനീത, ബീന, തുളസി, സുനിൽകുമാർ.