 
എടമുട്ടം: കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ കളമെഴുത്ത് പാട്ടുത്സവം നടന്നു. ദേവിക്കും മുത്തപ്പൻമാർക്കുമുള്ള കളമെഴുത്ത് പാട്ടുത്സവത്തിന് വള്ളിവട്ടം സുരേന്ദ്രൻ നേതൃത്വം നൽകി. രാവിലെ ശൂരനാട്ട് കൈമളിന് കളം, ഉച്ചയ്ക്ക് അവണപ്പുള്ളി മുത്തപ്പന് കളം, വൈകിട്ട് ഗുരുമുത്തപ്പന് കളം, രാത്രി ദേവിക്ക് കളം, ഗുരുതി തർപ്പണം എന്നിവ നടന്നു. ക്ഷേത്രം മേശാന്തി മനോജ്, സഞ്ജയ്ശാന്തി, ഘോഷ് ശാന്തി എന്നിവർ കാർമ്മികരായി. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ വി.ആർ രാധാകൃ2ഷ്ണൻ, വി.യു. ഉണ്ണിക്കൃഷ്ണൻ, വി.കെ. ഹരിദാസ്, വി.കെ. ഷാജി എന്നിവർ ചടങ്ങുകൾക്ക് നേത്യത്വം നൽകി.