ചേർപ്പ്: ഗ്രാമപഞ്ചായത്ത്, ആരോഗ്യ, എക്സൈസ് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി.
ബാർ ഹോട്ടലുകൾ, കള്ള് ഷാപ്പ്, മത്സ്യ വില്പനശാലകളില്ലും മറ്റ് കടകളിലുമാണ് പരിശോധന നടത്തിയത്. നിയമാനുസൃത ബോർഡ്‌ ഇല്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് ചേർപ്പ് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പിഴ ഈടാക്കി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ ഗ്രാമ പഞ്ചായത്ത് അധികൃതരും നിയമനടപടികൾ സ്വീകരിച്ചു.