 
മാള: വിദ്യാലയങ്ങൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ആലോചനായോഗം ചേർന്നു. വിദ്യാർത്ഥികളുടെ ആശങ്കകൾ ഒഴിവാക്കുന്നതിനും കൊവിഡ് നിബന്ധനകൾ പാലിക്കേണ്ടത് സംബന്ധിച്ചുമാണ് പ്രധാനമായി മാർഗനിർദേശങ്ങൾ ഉണ്ടാക്കിയത്. വിദ്യാർത്ഥികളുടെ മാനസിക സമ്മർദം ലഘൂകരിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കണം. രക്ഷിതാക്കളെ ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണമെന്നും വിദ്യാർത്ഥികളെ കൂടുതൽ നിരീക്ഷിക്കണമെന്നും നിർദേശങ്ങൾ ഉണ്ടായി. അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എഅദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രതിനിധി ടി.ശ്രീകല, കില ഫാക്കൽറ്റി വി.കെ. ശ്രീധരൻ, ഡോ.പി. നിധീഷ്, ഹെൽത്ത് ഇൻസ്പെക്റ്റർ സി.എ.വേണു, ബി.പി.ഒ. വി വി ശശി, എ.ഇ.ഒ. ദിനകരൻ എന്നിവർ സംസാരിച്ചു.