തൃശൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികൾ തൃശൂർ ഡി.സി.സിയിൽ ഡി.സി.സി പ്രസിഡന്റ് എം.പി വിൻസന്റ് പാർട്ടി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. അതിനുശേഷം നടന്ന ജന്മദിന സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് കേക്ക് മുറിച്ച് നേതാക്കൾക്കും പ്രവർത്തകർക്കും നൽകി. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസക്തി ഇന്ന് ഏറെ വർധിച്ചുവരികയാണെന്ന് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വിൻസെന്റ് പറഞ്ഞു. ചടങ്ങിൽ നേതാക്കളായ ടി.എൻ പ്രതാപൻ എം.പി, ഒ. അബ്ദുറഹ്മാൻ കുട്ടി, കെ.കെ കൊച്ചുമുഹമ്മദ്, ജോസഫ് ചാലിശ്ശേരി, ടി.വി ചന്ദ്രമോഹൻ, എൻ.കെ സുധീർ, സുനിൽ അന്തിക്കാട്, ജോസ് വള്ളൂർ, ഷാജി.ജെ. കോടങ്കണ്ടത്ത്, ടി.ജെ സനീഷ് കുമാർ, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ് ശ്രീനിവാസൻ, സി.സി ശ്രീകുമാർ, എ.പ്രസാദ് , അഡ്വ. ജോസഫ് ടാജറ്റ്, ഐ.പി പോൾ, ഡോ. നിജി ജസ്റ്റിൻ, എം. എസ് ശിവരാമകൃഷ്ണൻ, പി. ശിവശങ്കരൻ, രവി താണിക്കൽ, അഡ്വ. പി. കെ ജോൺ അഡ്വ. സിജോ കടവിൽ തുടങ്ങിയവർ പങ്കെടുത്തു.