cake
പാവറട്ടിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജന്മദിന വാർഷികത്തിൽ മണ്ഡലം പ്രസിഡന്റ് സലാം വെന്മേനാട് കേക്ക് മുറിക്കുന്നു.

പാവറട്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 136-ാമത് ജന്മവാർഷികം പാവറട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് സലാം വെന്മേനാട് പതാക ഉയർത്തി. മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് കെ.സി.അബ്ദുള്ള, പഞ്ചായത്ത് മെമ്പർമാരായ ജെറോം ബാബു, ജോസഫ് ബെന്നി, സിന്ധു അനിൽകുമാർ, സുനിത രാജു, വിമല സേതുമാധവൻ, പാവറട്ടി സഹകരണ ബാങ്ക് പ്രസിഡന്റ് കമാലുദീൻ തോപ്പിൽ, എ.ടി.ആന്റോ തുടങ്ങിയവർ സംസാരിച്ചു. ആന്റോ ലിജോ, ഭാസ്‌കരൻ മന്നത്ത്, സി.പി.തോമസ്, കെ. ഡി.ജോസ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. എളവള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് സി.ജെ. സ്റ്റാൻലി പതാക ഉയർത്തി. പി.ആർ. പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. വർഗീസ് മാനത്തിൽ, എൻ.കെ. സുലൈമാൻ, കോയ പോക്കാക്കില്ലത്ത്, കെ.പി. വിവേകൻ, സുധൻ ബ്രഹ്മകുളം എന്നിവർ സംസാരിച്ചു.