cherpp
അക്രമികൾ ആക്രമണം നടത്തിയ പല്ലിശേരി മണക്കുന്നത്ത് പ്രതാപ് സിംഗിന്റെ വീട്

ചേർപ്പ്: പല്ലിശേരി മണക്കുന്നത് പ്രതാപ്‌സിംഗിന്റെ വീടിനുനേരെ കഴിഞ്ഞ ദിവസം രാത്രിയിൽ ആക്രമണം നടന്നു. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും സൈക്കിളും വീടിന്റെ ജനൽചില്ലുകളും തകർത്തു. വീടിന് മുന്നിൽ വെച്ചിരുന്ന ചെടിച്ചട്ടികൾ ഉപയോഗിച്ചാണ് കാറിന്റെയും ജനലിന്റെയും ചില്ലുകളും മറ്റും തകർത്തത്. വീടിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഗ്രിൽ തകർത്തു വീടിനകത്തേക്ക് കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആക്രമണം നടത്താനായി കൊണ്ടുവന്ന വെട്ടുകത്തി വീടിനു സമീപത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. വീടിന്റെ മുന്നിൽനിന്ന് ഭീഷണി മുഴക്കിയതിന്ന് ശേഷമാണ് അക്രമികൾ പോയത്. ആക്രമണം നടക്കുമ്പോൾ പ്രതാപ് സിംഗിന്റെ ഭാര്യയും മക്കളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ചേർപ്പ് പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും
അക്രമികൾ രക്ഷപെട്ടിരുന്നു. പ്രതാപ് സിംഗിന്റെ സഹോദരൻ പാർട്ണറായ ഊരകത്തെ ത്രീസ്റ്റാർ ഹോട്ടലിന് നേരെയും കഴിഞ്ഞദിവസം രാത്രി അക്രമണം നടന്നു. ഹോട്ടലിലെ ഗ്ലാസുകൾ ,ജനൽചില്ലുകൾ, എന്നിവ അക്രമികൾ തല്ലിത്തകർത്തു.