 
മാള: എസ്.എൻ.ഡി.പി യോഗം അന്നമനട സൗത്ത് ശാഖയുടെയും കുമാരനാശാൻ കുടുംബയോഗത്തിന്റെയും സംയുക്ത വാർഷികവും പൊതുയോഗവും നടന്നു. മാള യൂണിയൻ കമ്മിറ്റി സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്‌ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് സി.ഡി.ബിജു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ കെ.ബി. രാജേഷ്, യൂണിയൻ കമ്മറ്റി അംഗം സി.ഡി. രാജൻ, ശാഖാ സെക്രട്ടറി കെ.കെ. ശ്രീധരൻ, കുടുംബയോഗം പ്രസിഡന്റ് ഇ.കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.