വSക്കാഞ്ചേരി: തലപ്പിള്ളി എസ്.എൻ.ഡി.പി.യൂണിയന്റെ കീഴിലുള്ള വടക്കാഞ്ചേരിയിലെയും സമീപ പ്രദേശങ്ങളിലേയും മൈക്രോഫിനാൻസ് യൂണിറ്റുകളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനായി പ്രത്യേകയോഗം ചേർന്നു. പി.കെ. ശോഭ അദ്ധ്യക്ഷത വഹിച്ചു. യോഗം പ്രതിനിധിയായി തിരഞ്ഞെടുത്ത സുഭാഷ് പുഴയ്ക്കലിനെ ആദരിച്ചു. ബിന്ദു മനോജ്, രഹനമോഹൻ, ഷീബ മോഹൻ, സുധർമ്മ ശീകൃഷ്ണൻ, സജി സുരേഷ് എന്നിവർ പ്രസംഗിച്ചു..