
ചാവക്കാട്: മണത്തലയിൽ സൈക്കിൾ യാത്രക്കാരനായ യുവാവ് കാറിടിച്ച് മരിച്ചു. മണത്തല ബേബിറോഡിൽ താമസിക്കുന്ന പരേതനായ പൂക്കോട്ടിൽ ശേഖരന്റെ മകൻ മുരളിയാണ് (46) മരിച്ചത്.ചാവക്കാട് വി.കെ.ജി വെജിറ്റബിൾ ഷോപ്പിലെ ജീവനക്കാരനാണ്. ഇന്നലെ പുലർച്ചെ 6.30 ഓടെയായിരുന്നു അപകടം. ജോലിക്ക് പോവുകയായിരുന്ന മുരളിയുടെ സൈക്കിളിൽ അതിവേഗത്തിൽവന്ന കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ദേവകി. ഭാര്യ: സരിത. മക്കൾ: ദേവിക,ദേവരാഗ്.