വടക്കാഞ്ചേരി: മുണ്ടത്തിക്കോട്‌ ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 15 ലിറ്റർ ചാരായം സ്കൂട്ടറിൽ കടത്തുകയായിരുന്ന പുതുരുത്തി പൊന്നാശേരി സുധീഷിനെ പിടികൂടി. ഇയാൾ താമസിച്ചിരുന്ന വാടകവീട്ടിൽനിന്നും വാഷും വാറ്റുപകരണങ്ങളും വടക്കാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ ടി. അശോക്‌കുമാറിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു.