വടക്കാഞ്ചേരി: പുതുവർഷത്തോടനുബന്ധിച്ച് മദ്യവും മയക്കുമരുന്നും, നിരോധിത പുകയില ഉത്പന്നങ്ങളും വടക്കാഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും, വില്പന നടത്താൻ സാദ്ധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൂമല ,ചെപ്പാറ, കുണ്ടു കാട്, വട്ടായി, പുതുരുത്തി.മണലിത്തറ, മാരാത്ത് കുന്ന് എന്നീ പ്രദേശങ്ങളിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ. മാധവൻകുട്ടി അറിയിച്ചു.