# ബി.ജെ.പി മത്സരത്തിന്

തൃപ്രയാർ: തീരദേശത്തെ 5 പഞ്ചായത്തുകളിലും സി.പി.എം പ്രതിനിധികൾ പ്രസിഡന്റുമാരാവും. നാട്ടിക ഗ്രാമപഞ്ചായത്തിൽ ലോക്കൽ കമ്മിറ്റി അംഗം എം.ആർ. ദിനേശൻ പ്രസിഡന്റാവും. രജനി ബാബുവാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി. 14 അംഗ ഭരണസമിതിയിൽ സി.പി.എമ്മിന് 6 അംഗങ്ങളാണുള്ളത്. യു.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് മൂന്നും അംഗങ്ങളുണ്ട്. മത്സരിക്കുമെങ്കിലും ഇരുമുന്നണികളുമായി യാതൊരുവിധ രാഷ്ടീയ നീക്കുപോക്കിനും ബി.ജെ.പി തയ്യാറാവില്ലെന്ന് നാട്ടിക മണ്ഡലം പ്രസിഡന്റ് ഇ.പി.ഹരീഷ് പറഞ്ഞു.

വലപ്പാട് പഞ്ചായത്തിൽ ഷിനിത ആഷിക്ക് പ്രസിഡന്റാവും.വി.ആർ.ജിത്താണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി. തളിക്കുളത്ത് മുൻ പ്രസിഡന്റ് പി.ഐ.സജിതയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക. വാടാനപ്പിള്ളിയിൽ ശാന്തി ഭാസി പ്രസിഡന്റും സി.എം. നിസാർ വൈസ് പ്രസിസന്റുമാവും. ഏങ്ങണ്ടിയൂരിൽ സി.പി.എമ്മിലെ സുശീല സോമനാണ് പ്രസിഡന്റ് സ്ഥാനാർത്ഥി.