
തൃശൂർ : തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസ് വിമതന്റെ പിന്തുണയോടെ എൽ.ഡി.എഫ് ഭരണത്തുടർച്ച നേടി. ജില്ലയിലെ 7 നഗരസഭകളിൽ അഞ്ചിടത്തും എൽ.ഡി.എഫിനാണ് ഭരണ സാരഥ്യം. കുന്നംകുളം, ചാവക്കാട്, ഗുരുവായൂർ, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ എന്നീ നഗരസഭകളിൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും യു.ഡി.എഫാണ് ഭരണത്തിലേറിയത്. ഇരുമുന്നണികൾക്കും ഭൂരിപക്ഷമില്ലാത്ത തൃശൂർ കോർപ്പറേഷനിൽ എൽ.ഡി.എഫ് കോൺഗ്രസ് വിമതന്റെ പിന്തുണയിലാണ് ഭരണത്തുടർച്ച നേടിയത്. എൽ.ഡി.എഫ്-24, യു.ഡി.എഫ്-23, സ്വതന്ത്രൻ-1 എന്നാണ് കോർപ്പറേഷനിലെ കക്ഷിനില. കോൺഗ്രസ് വിമതൻ എം.കെ വർഗീസിനെ മേയറായും സി.പി.എമ്മിലെ രാജശ്രീ ഗോപനെ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുത്തു.
നഗരസഭ ചെയർമാൻമാർ
കുന്നംകുളം: സീതാ രവീന്ദ്രൻ-എൽ.ഡി.എഫ് (ചെയർപേഴ്‌സൺ)
ചാവക്കാട് : ഷീജ പ്രശാന്ത് - എൽ.ഡി.എഫ്(ചെയർപേഴ്‌സൺ)
ഗുരുവായൂർ: എം.കൃഷ്ണദാസ് -എൽ.ഡി.എഫ്(ചെയർമാൻ)
കൊടുങ്ങല്ലൂർ: എം.യു. ഷിനിജ- എൽ.ഡി.എഫ്( ചെയർപേഴ്‌സൺ)
വടക്കാഞ്ചേരി: പി.എൻ.സുരേന്ദ്രൻ-എൽ.ഡി.എഫ്(ചെയർമാൻ)
ഇരിങ്ങാലക്കുട: സോണിയാ ഗിരി- യു.ഡി.എഫ്(ചെയർപേഴ്‌സൺ)
ചാലക്കുടി: വി.ഒ.പൈലപ്പൻ- യു.ഡി.എഫ്(ചെയർമാൻ)