മാള: സംസ്ഥാന പൊലിസ് മേധാവിയുടെ കുറ്റന്വേഷണ മികവിനുള്ള ബാഡ്ജ് ഒഫ് ഹോണർ ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്റ്റർ എം.പി.മുഹമ്മദ് റാഫിക്ക് നൽകി. എ.ഡി.ജി.പി. ഡോ.ബി.സന്ധ്യയിൽ നിന്ന് അംഗീകാരം ഏറ്റുവാങ്ങി. 2019 ഒക്ടോബർ 15 ന് നടന്ന കേസിലാണ് അംഗീകാരം ലഭിച്ചത്.
രാത്രി മൂന്നുപീടിക വഴിയമ്പലം പെട്രോൾ പമ്പുടമ മനോഹരൻ കാറിൽ വീട്ടിലേക്ക് പോകും വഴി ബൈക്ക് ഇടിക്കുകയും ബൈക്ക് ഓടിച്ചവർക്ക് എന്തെങ്കിലും പറ്റിയോ എന്നറിയാൻ കാറിൽ നിന്നിറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ബാഗിലെ പണം തട്ടിയെടുക്കാൻ കാറിലേക്ക് വലിച്ച് കയറ്റി വായ മാസ്കിൻ ടേപ്പ് ഉപയോഗിച്ച് തുണി വരിഞ്ഞ് കെട്ടി ശ്വാസം മുട്ടിച്ച് കൊലപെടുത്തിയതാണ് കേസ്. മാള പൂപ്പത്തി സ്വദേശിയായാണ് എം.പി.മുഹമ്മദ് റാഫി.