ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേഷൻ 'കോഡ്' നടത്തിവരുന്ന ബീച്ച് ഹാക്കിന്റെ ഓൺലൈൻ എഡിഷൻ 'ഹാക്കെഡ്' വെബ്‌സൈറ്റ് പ്രകാശനവും രജിസ്‌ട്രേഷൻ ഫ്ളാഗോഫും നടന്നു. ഹാക്കത്തണിന്റെ ടൈറ്റിൽ സ്‌പോൺസറായി ഐ.എം.ഐ.ടിയെ (ഇന്റർനാഷണൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി പാർക്ക് ഇരിങ്ങാലക്കുട) അനൗൺസ് ചെയ്തു. ഓൺലൈൻ എഡ്യൂക്കേഷൻ രംഗത്ത് പുത്തൻആശയങ്ങളെ കണ്ടെത്തുകയാണ് ഹാക്കത്തണിന്റെ ലക്ഷ്യം. പാലന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ഫാ. വാൾട്ടർ തേലപ്പിള്ളി വെബ്‌സൈറ്റ് പ്രകാശിപ്പിച്ചു. ക്രൈസ്റ്റ് എൻജിനിയറിംഗ് കോളജ് എക്‌സി.ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, ക്രൈസ്റ്റ് മോണസ്ട്രി പ്രയോർ ഫാ.ജേക്കബ് ഞെരിഞ്ഞമ്പിള്ളി, പ്രിൻസിപ്പൽ സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ വി.ഡി. ജോൺ, ജോയിന്റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളി, ഫിറോസ് ബാബു, രമ്യ കെ.ശശി എന്നിവർ സംസാരിച്ചു.